മസ്കത്ത്: വ്യാജരേഖ ചമക്കൽ, കൈക്കൂലി, പൊതു സ്ഥാനങ്ങൾ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട നാലു പൗരന്മാർക്ക് പബ്ലിക് പ്രോസിക്യൂഷൻ രണ്ടു മുതൽ അഞ്ചു വർഷംവരെ തടവും 48,000 റിയാൽ പിഴയും ചുമത്തി. കൈക്കൂലി നൽകിയതിന് ഒന്നാം പ്രതിക്ക് അഞ്ചു വർഷം തടവും 48,000 റിയാൽ പിഴയും, കൈക്കൂലി വാങ്ങിയതിന് രണ്ടാം പ്രതിക്ക് അഞ്ചു വർഷം തടവും 10,000 റിയാൽ പിഴയും ചുമത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.മൂന്നാം പ്രതിക്ക് മൂന്നു വർഷം തടവും 2000 റിയാൽ പിഴയും നാലാമന് രണ്ടു വർഷം തടവും 48,000 റിയാൽ പിഴയുമാണ് ശിക്ഷ.കുറ്റവാളികളെ അവർ വഹിച്ചിരുന്ന ചുമതലകളിൽനിന്ന് നീക്കംചെയ്യണമെന്നും പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.