മസ്​കത്തിൽ കെട്ടിടത്തിൽ തീപിടിത്തം


മസ്​കത്ത്​: തലസ്​ഥാന ഗവർണറേറ്റിലെ മവേല മേഖലയിൽ കെട്ടിടത്തിൽ തീപിടിത്തം. അപ്പാർട്ട്​മെൻറുകൾ അടങ്ങിയ കെട്ടിടത്തിനാണ്​ ശനിയാഴ്​ച അർധരാത്രിയോടെ തീപിടിച്ചത്​. സിവിൽ ഡിഫൻസ്​ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ച്​ തീയണച്ചു. ഹൈഡ്രോളിക്ക്​ ക്രെയിൻ ഉപയോഗിച്ചാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു. തെക്കൻ മബേല മേഖലയിലെ അപ്പാർട്ട്​മെൻറിൽ മാർച്ച്​ 29നുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.