മസ്കത്ത്: ബിസിനസ് എക്സലൻസ് അവാർഡ് അവിസെൻ സ്ഥാപകനും എം.ഡിയുമായ നിസാർ എടത്തും ചാലിൽ, എക്സിക്യൂട്ടിവ് ഡയറക്ടർ ഷബീർ അലി എന്നിവർക്ക് സമ്മാനിച്ചു. മസ്കത്ത് ഖുറംസിറ്റി ആംഫി തിയറ്ററിൽ നടന്ന ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’ യുടെ ആഘോഷചടങ്ങിൽ ഡോ.പി. മുഹമ്മദലി ഗൾഫാർ ആണ് പുരസ്കാരം സമ്മാനിച്ചത്.
ഗുണമേന്മയുള്ള ആരോഗ്യപരിചരണം താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കിക്കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒമാനിലെ മുൻനിര ഫാർമസ്യൂട്ടിക്കൽ റീട്ടെയിൽ ശൃംഖലയും ആരോഗ്യ സംരക്ഷണ ദാതാക്കളുമാണ് ‘അവിസെൻ’. 2010ൽ ഇബ്രിയിൽ ഒരൊറ്റ മരുന്നുവിതരണ സ്ഥാപനത്തിൽ തുടങ്ങിയ ഈ കമ്പനി കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഒരു പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനമായി വളർന്നു.
ഒമാനിലെ ഏറ്റവും വലിയ രണ്ടാമത്തെ റീട്ടെയിൽ ഫാർമസി ഗ്രൂപ്പാണിന്ന് ‘അവിസെൻ’. നിലവിൽ 40 ഫാർമസികളും സാഗർ പോളിക്ലിനിക്കും ഉൾപ്പെടും. സമഗ്രമായ ആരോഗ്യ പരിചരണത്തിന്റെ കമ്പനിയുടെ പ്രതിബദ്ധതയുടെ മുഖമുദ്രയാണ് സാഗർ പോളിക്ലിനിക്ക്.
എല്ലാവർക്കും വിശ്വസനീയവുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിലാണ് ‘അവിസെൻ’ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മികച്ച യോഗ്യതകളുള്ള പ്രൊഫഷനൽ ടീം നയിക്കുന്ന വിപുലമായ ശൃംഖല മികവിനോടുള്ള കമ്പനിയുടെ അചഞ്ചലമായ സമർപ്പണത്തിന്റെ തെളിവാണ്.
ഉപഭോക്തൃ സേവനം, സംതൃപ്തി, സർവിസ് ഡെലിവറി എന്നിവയിൽ മികച്ച നിലവാരം പുലർത്താൻ ഇതിലൂടെ സാധിക്കുകയും ചെയ്യുന്നു. ചെറുകിട ബിസിനസുകൾക്ക് പുറമെ, മൊത്തവ്യാപാര വിതരണത്തിലും ‘അവിസെൻ’ മികവ് പുലർത്തുന്നുണ്ട്. ഒമാനിലുടനീളം ആരോഗ്യ സംരക്ഷണ ദാതാക്കൾക്ക് വിശ്വസനീയമായ രീതിയിൽ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഇതുവഴി ഉറപ്പാക്കുന്നു.
കമ്പനിയുടെ സ്ഥാപകനും എം.ഡിയുമായ നിസാർ എടത്തും ചാലിന്റെ നേതൃത്വത്തിലാണ് ഈ മുന്നേറ്റം സാധ്യമായത്. മികച്ച ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങളെത്തിക്കുന്നത് സമൂഹത്തിനുവേണ്ടി നിർവഹിക്കുന്ന ഒരു സുപ്രധാന സേവനമാണെന്ന വിശ്വാസമാണ് ഈ പ്രവർത്തനത്തെ മുന്നോട്ടു നയിക്കുന്നത്.
എക്സിക്യൂട്ടിവ് ഡയറക്ടർ ശബീർ അലിയുടെ നേതൃത്വത്തിൽ, മൊത്തവ്യാപാര വിഭാഗം വലിയ രീതിയിൽ വികസിക്കുകയും വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.