മസ്കത്ത്: രാജ്യത്തെ മുൻനിര പണമിടപാട് സ്ഥാപനങ്ങളിലൊന്നായ ലുലു എക്സ്ചേഞ്ച് ഒമാൻ ഇക്കണോമിക് റിവ്യൂ (ഒ.ഇ.ആർ) ബിസിനസ് ഉച്ചകോടിയിൽ ബിസിനസ് എക്സലൻസ് അവാർഡ് നേടി. സാങ്കേതിക വിദ്യയിലൂടെയും നൂതനത്വത്തിലൂടെയും പണമിടപാടുകൾ നയിക്കുന്നതിനാണ് ലുലു എക്സ്ചേഞ്ച് പുരസ്കാരം കരസ്ഥമാക്കിയത്. ഒമാന്റെ സമ്പദ്വ്യവസ്ഥയെയും അതിന്റെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്ത മേയ് 10നായിരുന്നു ഒ.ഇ.ആർ ബിസിനസ് ഉച്ചകോടി നടന്നത്.
ലുലു എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ ലതീഷ് വിചിത്രൻ, ഒമാനൈസേഷൻ ആൻഡ് ഗവൺമെന്റ് റിലേഷൻസ് മേധാവി മുഹമ്മദ് അൽ കിയുമി എന്നിവർ ഒമാൻ ടെൻഡർ ബോർഡ് സെക്രട്ടറി ജനറൽ എൻജിനീയർ ബദർ ബിൻ സലിം ബിൻ മർഹൂൺ അൽ മമാരിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെ സാമ്പത്തികശാസ്ത്ര അസി. പ്രഫസർ അൽ സയ്യിദ് ഡോ. ആദം തുർക്കി അൽ സഈദ്, വിദേശ വ്യാപാര അന്താരാഷ്ട്ര സഹകരണം, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപദേശകൻ പങ്കജ് കനക്സി ഖിംജി എന്നിവർ സംബന്ധിച്ചു. അർഹമായ അംഗീകാരം നേടിയ തന്റെ മുഴുവൻ ടീമിനെയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് അഭിനന്ദിച്ചു. ഞങ്ങളുടെ പേമെന്റ് സംവിധനങ്ങൾക്ക് അംഗീകാരം ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബ്രാഞ്ചുകളും ഡിജിറ്റൽ സൊലൂഷനുകളും അടങ്ങുന്ന ശക്തമായ ഒരു നെറ്റ്വർക്ക് ഉപയോഗിച്ച് ഒമാനിലെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകാൻ ലുലു എക്സ്ചേഞ്ച് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ സേവനങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ആധുനിക മുന്നേറ്റങ്ങൾ സ്വീകരിക്കുന്നതിനുമുള്ള പ്രചോദനമാണ് ഈ അവാർഡെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം പേമെന്റുകൾ കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവും സുരക്ഷിതവുമാക്കിയെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ലതീഷ് വിചിത്രൻ പറഞ്ഞു. ഒമാനിൽനിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നടത്തുന്ന ഇടപാടുകൾക്ക് സുരക്ഷ വർധിപ്പിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഈ അവാർഡ് നേടിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അബൂദബി ആസ്ഥാനമായുള്ള സാമ്പത്തിക സേവന കൂട്ടായ്മയായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ഭാഗമാണ് ഒമാനിലെ ലുലു എക്സ്ചേഞ്ച്. ഒമാനിലുടനീളമുള്ള 38 ശാഖകളിലൂടെയും ഡിജിറ്റൽ സൊലൂഷനുകളിലൂടെയും (ലുലു മണി ആപ്) പണമടക്കൽ, വിദേശ കറൻസി വിനിമയം, മറ്റ് അനുബന്ധ സേവനങ്ങൾ തുടങ്ങിയവ നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.