വാഹനാപകടം; എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്: വാഹനാപകടത്തിൽ എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു. കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് (23) ആണ് ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അവിവാഹിതനാണ്.

പിതാവ്: ഷമീർ. മാതാവ്: റഷീദ. മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - car accident; Ernakulam native died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.