മസ്കത്ത്: വാഹനാപകടത്തെ തുടർന്നു ഒമാനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ മരിച്ചു.
ഒമാൻ ടി.വിയിലെ അറിയപ്പെടുന്ന ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായിരുന്ന അബ്ദുല്ല ബിൻ സഈദ് അൽ ഷുവൈലിയാണ് വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്.
പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന നിരവധി പരിപാടികൾ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു.
ഷുവൈലിയുടെ നിര്യാണത്തിൽ വാർത്താവിതരണ മന്ത്രാലയവും ഒമാൻ ജേണലിസ്റ്റ് അസോസിയേഷനും മാധ്യമ സംഘടനകളും അനുശോചിച്ചു. സുൽത്താനേറ്റിലെ മാധ്യമങ്ങളുടെ വളർച്ചക്കു സുപ്രധാന സംഭാവന നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നു സഹപ്രവർത്തകർ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.