മസ്കത്ത്: ഒമാനിലെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത സ്വീകരണം നൽകി. കത്തിച്ച മെഴുകുതിരികൾ, മുത്തുക്കുടകൾ, സഭാ പതാക എന്നിവ വഹിച്ച് പ്രാർഥന മന്ത്രങ്ങളോടെയും സ്വീകരണ ഗാനങ്ങളോടെയുമാണ് വിശ്വാസികൾ വലിയ ഇടയനെ സ്വീകരിച്ചത്. സന്ധ്യാനമസ്കാരത്തിന് ശേഷം നവീകരിച്ച ചാപ്പലിന്റെ കൂദാശ ബാവ നിർവഹിക്കുകയും വിശ്വാസികളെ ആശീർവദിക്കുകയും ചെയ്തു. നാളെ രാവിലെ സെന്റ് തോമസ് ചർച്ചിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് കാർമികത്വം വഹിക്കും. തുടർന്ന് കാതോലിക്ക ദിനാചരണത്തിൽ സന്ദേശം നൽകുകയും ചെയ്യും. ഈ വർഷത്തെ വിശുദ്ധ വാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്ന ബാവ ഇടവകയും ആത്മീയ സംഘടനകളും ഒരുക്കുന്ന വിവിധ പരിപാടികളിൽ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.