സലാല: മിർബാത്ത് വിലായത്തിലെ താവി അതീറിൽ ജബൽ സംഹാൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഹിയൂർ ഗുഹ (കേവ് ഹിയൂർ) വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിച്ചെടുക്കുന്നു. ദോഫാർ ആക്ടിങ് ഡെപ്യൂട്ടി ഗവർണർ അഖീൽ അൽ ഇബ്രാഹീമിെൻറ രക്ഷാകർതൃത്വത്തിലാണ് ശിലാസ്ഥാപന ചടങ്ങ് നടന്നത്. ടൂറിസം മന്ത്രാലയത്തിെൻറ നിരീക്ഷണത്തിലാകും നിർമാണ പ്രവർത്തനങ്ങൾ. സലാല മെഥനോൾ കമ്പനിയാണ് പദ്ധതിക്ക് വേണ്ട മൊത്തം ചെലവ് (1.92 ലക്ഷം റിയാൽ) മുടക്കുന്നത്. വാക്വേ, നിരീക്ഷണ പ്ലാറ്റ്ഫോറം, അന്താരാഷ്ട്ര നിലവാരത്തിലുള്ള റസ്റ്റാറൻറുകൾ, കാമ്പിങ് സെൻറർ, സാഹസിക ടൂറിസം കേന്ദ്രം, കുന്തിരിക്ക മരങ്ങൾ എന്നിവെക്കാപ്പം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി.
നിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാകും. ജബൽ സംഹാൻ മലനിരകളുടെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ സ്ഥിതിചെയ്യുന്ന ഹിയൂർ ഗുഹ ഏറെ പ്രത്യേകതകൾ ഉള്ളതാണ്. മിർബാത്തിെൻറയും സമീപ പ്രദേശങ്ങളുടെയും മനോഹരമായ ദൃശ്യം ഇവിടെനിന്ന് നോക്കിയാൽ കാണാൻ സാധിക്കും. അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുന്നതിനായി സലാലയിലെ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കാൻ സർക്കാറിന് പദ്ധതിയുണ്ടെന്ന് ദോഫാർ ഗവർണറേറ്റിലെ ടൂറിസം മന്ത്രാലയം ഡയറക്ടർ ജനറൽ മർഹൂൻ ബിൻ സൈദ് അൽ ആംരി പറഞ്ഞു. ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ് ഹിയൂർ ഗുഹയുടെ വികസനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.