മബേല: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ അൽ മബേലക്ക് തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ 218 വിദ്യാർഥികളും ഉയർന്ന മാർക്ക് നേടി ഉപരിപഠനത്തിന് അർഹരായി. 99.6 ശതമാനം മാർക്ക് കരസ്ഥമാക്കി കെസിയ മറിയം കോശി വർഗീസ് സ്കൂളിൽ ഒന്നാം സ്ഥാനവും ഒമാൻ ഇന്ത്യൻ സ്കൂൾ തലത്തിൽ രണ്ടാം സ്ഥാനവും നേടി അഭിമാന താരമായി. 98.2 ശതമാനം മാർക്ക് നേടി സമയ് സജയ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം സ്വന്തമാക്കിയ എമ്മ ഷാജി ജോസഫിന് 98 ശതമാനം മാർക്കാണുള്ളത്. പരീക്ഷ എഴുതിയ 28 ശതമാനം വിദ്യാർഥികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയപ്പോൾ 69 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ മാർക്കും നേടി.
വിവിധ വിഷയങ്ങളിൽ
മുഴുവൻ മാർക്ക് നേടിയവർ
മലയാളം-കെസിയ മറിയം, ഘനശ്യാം, ശ്രീനന്ദ ബിനീഷ്. സയൻസ്-ഹന്ന ട്രീസ, കെസിഹ മറിയം, എമ്മ ഷാജി. സോഷ്യൽ സയൻസ്- അഗ്ഫ മറിയം, സ്നേഹ ജയമോഹൻ. ഗണിതം- കെസിയ മറിയം. അറബിക് -അഹ്മദ് സക്കറിയ. ഐ.ടി-അനന്യ മനോജ്, കെസിയ മറിയം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- സിമ്ര ഡാനിഷ്, ആദിദേവ് കുനിയിൽ, അമല ജോസ്, ആൻ മറിയ ജോണി, ഹന്ന ട്രീസ, ഘനശ്യാം, സമയ് സഞ്ജയ്.
വിവിധ വിഷയങ്ങളിൽ
ഉന്നതവിജയം നേടിയവർ
ഇംഗ്ലീഷ്- ആബിയ അനസ്, മേവിൻ പോൾ പ്രദീപ്. ഹിന്ദി- ആൽഫിൻ കെ. ബിജു, ശിവിക ഭട്ട്. സംസ്കൃതം- ചേത് ന വിജയ്. ഫിസിക്കൽ എജുക്കേഷൻ ട്രെയിനർ- മദിഹ, അലൻ റെജി, കീർത്തന, പാർവതി സുമിത്.
ഉജ്ജ്വല വിജയം നേടിയ വിദ്യാർഥികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും ഇന്ത്യൻ സ്കൂൾ മബേല മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സുജിത് കുമാർ, സ്കൂൾ പ്രിൻസിപ്പൽ പ്രഭാകരൻ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.