മസ്കത്ത്: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ ഒമാനിലെ സ്കൂളുകൾക്ക് മികച്ച ജയം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പ്രീ-ബോർഡ് പരീക്ഷ, യൂനിറ്റ് പരീക്ഷ, അർധവാർഷിക പരീക്ഷ, ഇേന്റണൽ അസസ്മെൻറ് തുടങ്ങിയ വിഭാഗങ്ങളിലെ പഠന മികവ് കണക്കാക്കിയായിരുന്നു മൂല്യനിർണയം.
നൂറുമേനി ജയത്തിെൻറ തിളക്കത്തിലാണ് മസ്കത്ത് ഇന്ത്യൻ സ്കൂൾ. 563 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. 98.6 ശതമാനം മാർക്കോടെ ഹർഷിത ഗുലാനി സ്കൂൾ തലത്തിൽ ഒന്നാമതെത്തി.98.4 ശതമാനം മാർക്കോടെ അനവദ്യ നാഗനാഥൻ രാജഗോപാൽ രണ്ടാമതും 98.2 ശതമാനം മാർക്കോടെ ലക്ഷ്മി സാത്വിക, സന ഫാത്തിമ, സാത്വിക് മുറോത്തിയ എന്നിവർ മൂന്നാമതുമെത്തി. 85.3 ആണ് സ്കൂൾ ശരാശരി.
വിജയികളെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് സചിൻ തോപ്രാനി, പ്രിൻസിപ്പൽ ഡോ.രാജീവ് കുമാർ ചൗഹാൻ തുടങ്ങിയവർ അനുമോദിച്ചു.
നിസ്വ ഇന്ത്യൻ സ്കൂളിൽ പരീക്ഷയെഴുതിയ 78 പേരും വിജയിച്ചു. 43 പേർക്ക് ഡിസ്റ്റിങ്ഷനും 28 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 95.8 ശതമാനം മാർക്കോടെ മറിറ്റ ജിമ്മി, ശ്രുതിക്ഷ ശ്രീനിവാസൻ എന്നിവർ സ്കൂൾ തലത്തിൽ ഒന്നാമതെത്തി. 95.6 ശതമാനം മാർക്ക് നേടിയ റഹ്മ മുഹമ്മദ് ഇഖ്ബാൽ രണ്ടാമതും 95.2 ശതമാനം മാർക്ക് നേടിയ ശ്രുതി വിവേറ്റെ സോൻസ്, അനന്യശ്രീ ബൈജു രജനി, ഗീതിക ലാൽ എന്നിവർ മൂന്നാമതുമെത്തി.
മികച്ച വിജയം നേടിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ജോൺ ഡൊമിനിക്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് നൗഷാദ് കക്കേരി തുടങ്ങിയവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.