മസ്കത്ത്: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാനുളള സർക്കാറിെൻറ തീരുമാനം വന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായി. മാർക്ക് നൽകാനുള്ള മാനദന്ധം എന്തായിരിക്കുമെന്നതടക്കമുള്ള വിഷയങ്ങളാണ് രക്ഷിതാക്കളെയും വിദ്യാർഥികളെയും അലട്ടുന്നത്. മുൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് മാർക്ക് നൽകുകയാണെങ്കിൽ അത് വലിയ തിരിച്ചടിയാകുമെന്നാണ് പല രക്ഷിതാക്കളും കരുതുന്നത്.
സാധാരണ കുട്ടികൾ പൊതുപരീക്ഷ മുന്നിൽക്കണ്ടാണ് കൂടുതൽ ഗൗരവത്തോടെ പഠിക്കുന്നത്. അതിനാൽ സാധാരണ അവസാനഘട്ട പരീക്ഷയിലാണ് കൂടുതൽ മാർക്ക് ലഭിക്കുന്നത്. മോഡൽ പരീക്ഷകൾക്ക് ലഭിക്കുന്നതിനെക്കാൾ പത്ത് ശതമാനത്തിലധികം മാർക്ക് പൊതുപരീക്ഷക്ക് ലഭിക്കാറുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. ഇൗ വർഷത്തെ മോഡൽ പരീക്ഷ ഒാൺലൈനിൽ ആയതിനാൽ പല കുട്ടികളും ആവശ്യമായ ഗൗരവം നൽകിയിട്ടില്ല. അവസാനഘട്ട പരീക്ഷയിൽ നന്നായി പഠിക്കാമെന്ന നിലപടാണ് സാധാരണ കുട്ടികൾ സ്വീകരിക്കുന്നത്. അതിനാൽ ഇൗ മാനദന്ധം കുട്ടികളുടെ മാർക്ക് കുറയാൻ കാരണമാക്കുമെന്നാണ് ആശങ്ക.
മാർക്ക് നൽകുന്നതിന് മറ്റേതെങ്കിലും മാനദണ്ഡമാണെങ്കിലും അവയെല്ലാം കുട്ടികളെ എങ്ങനെ ബാധിക്കുമെന്നതിൽ ആശങ്കയിലുണ്ട്. ഇേൻറണൽ മാർക്ക് നൽകുന്നതിലടക്കം എന്ത് മാനദന്ധമാവും സ്വീകരിക്കുക എന്നതും പ്രശ്നം തന്നെയാണെന്ന് വിദ്യാർഥികൾ പറയുന്നു. പരീക്ഷ നടക്കില്ലെന്ന് അറിയാമായിരുന്നെങ്കിൽ മോഡൽ പരീക്ഷക്ക് കുട്ടികൾ കൂടുതൽ പ്രധാന്യം നൽകുമായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. മോഡൽ പരീക്ഷക്ക് മാർക്കിടുന്നത് സ്കൂൾ അധ്യാപകർ തന്നെയാണ്. കുട്ടിൾക്ക് അമിത ആത്മവിശ്വാസം ഉണ്ടാകാതിരിക്കാനായി ഇത്തരം പരീക്ഷകൾക്ക് പ്രയാസമുള്ള ചോദ്യങ്ങൾ നൽകുകയും മാർക്ക് നൽകുന്നതിൽ പിശുക്ക് കാണിക്കുകയുമാണ് പതിവ്.
മാർച്ച് അവസാനം നടക്കേണ്ട പരീക്ഷ ഇത്രയും നീട്ടിക്കൊണ്ടുപോയ േശഷം നടത്തേണ്ടതില്ല എന്ന് തീരുമാനമെടുത്തതിലും രക്ഷിതാക്കൾക്ക് പ്രയാസമുണ്ട്. പരീക്ഷ വേണ്ടെന്നുവെക്കുകയായിരുന്നെങ്കിൽ അത് നേരത്തേ ആവാമായിരുന്നല്ലോ എന്നും രക്ഷിതാക്കൾ ചോദിക്കുന്നു.
ഒമാനിൽ നിരവധി രക്ഷിതാക്കൾ കുട്ടികളുടെ പ്ലസ് ടു പരീക്ഷ കഴിഞ്ഞ ശേഷം നാട്ടിൽ േപാകാൻ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിലധിമായി ഇക്കൂട്ടർ ഒമാനിൽ തങ്ങിയത് പരീക്ഷക്ക് മാത്രമായിരുന്നു. പരീക്ഷ നേരത്തേ നിർത്തിവെച്ചിരുന്നെങ്കിൽ വിവിധ യൂനിവേഴ്സിറ്റികളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവേശന പരീക്ഷകൾക്കായി വിദ്യാർഥികൾക്ക് ഒരുങ്ങുകയും ചെയ്യാമായിരുന്നു. ഇൗ വർഷം പരീക്ഷ എഴുതുന്ന കുട്ടികൾ ഇതുവരെ പൊതുപരീക്ഷ എഴുതാത്തവരാണ്.
പത്താംക്ലാസിൽ ഇവർക്ക് പൊതുപരീക്ഷ ഉണ്ടായിരുന്നില്ല. പൊതുപരീക്ഷ എഴുതുന്നത് കുട്ടികൾക്ക് ഭാവിയിൽ വരുന്ന പരീക്ഷകളിൽ ആത്മവിശ്വാസം പകരാൻ സഹായിക്കും. കേരളത്തിൽ പത്തിലും 12 ാം ക്ലാസിലും പൊതുപരീക്ഷ നടന്നിരുന്നു. അതിനാൽ കേരള സിലബസിൽ പഠിച്ച വിദ്യർഥികളോട് ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥവരുമെന്നും രക്ഷിതാക്കൾ ഭയക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.