ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ല​ദ​യി​ൽ

ന​ട​ന്ന സി.​ബി.​എ​സ്.​ഇ ഒ​മാ​ൻ ക്ല​സ്റ്റ​ർ ഫു​ട്ബാ​ൾ

ടൂ​ർ​മെ​ന്റി​ൽ​നി​ന്ന്

മു​ല​ദ: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 14, അ​ണ്ട​ർ 17, അ​ണ്ട​ർ19 വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സി.​ബി.​എ​സ്.​ഇ ഒ​മാ​ൻ ക്ല​സ്റ്റ​ർ ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ല​ദ​യി​ൽ ന​ട​ന്നു. 15 സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 35 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്തു. മു​സ​ന്ന സ്‌​പോ​ർ​ട്‌​സ് ക്ല​ബി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലീ​ന ഫ്രാ​ൻ​സി​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

സ്കൂ​ൾ ഹെ​ഡ്‍ബോ​യ് മു​ഹ​മ്മ​ദ് ഫാ​യി​സ് പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്കൂ​ൾ മാ​നേ​ജ്‌​മെൻറ് ക​മ്മി​റ്റി ട്ര​ഷ​റ​ർ ടി.​എ​ച്ച്. അ​ർ​ഷാ​ദ്, സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് കോ-​സ്കോ​ള​സ്റ്റി​ക് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ ഡോ. ​അ​ജീ​ബ് പാ​ല​ക്ക​ൽ, ഇ​ൻ​ഫ്രാ ചെ​യ​ർ​പേ​ഴ്‌​സ​ൻ എ​ൻ. മു​സ്ത​ഫ , എ​സ്.​എം.​സി, മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്‌​ക​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി (1-0).

അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത് കി​രീ​ട​മ​ണി​ഞ്ഞു. ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ല​ദ​​യെ ഒ​രു​ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്.

അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്‌​ക​ത്തി​നെ ഒ​രു​ഗോ​ളി​ന് തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി ക​ബീ​ർ വി​ജ​യി​ച്ചു. മു​ഖ്യാ​തി​ഥി ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് വൈ​സ് ചെ​യ​ർ​മാ​നും തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഒ.​സി.​സി.​ഐ ബ്രാ​ഞ്ച് ചെ​യ​ർ​മാ​നു​മാ​യ ഹ​മൂ​ദ് സ​ലിം അ​ൽ സാ​ദി, ഐ.​എ​സ്.​എം.​എ​ൽ സ്കൂ​ൾ മാ​നേ​ജ്‌​മെൻറ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഡോ. ​മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​മാ​രാ​യ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗൂ​ബ്ര​യു​ടെ റ​യാ​ൻ സി​ങ് (അ​ണ്ട​ർ 14), ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്‌​ക​ത്തി​ലെ നോ​യ​ൽ (അ​ണ്ട​ർ17), വാ​ദി ക​ബീ​റ​ലെ കെ​ൽ​വി​ൻ സി​ബി (അ​ണ്ട​ർ 19), മി​ക​ച്ച ക​ളി​ക്കാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​ഫ്താ​ക്ക​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ സൂ​ർ (അ​ണ്ട​ർ 14), ഫാ​ബി​ഷ് ഫ​നാ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ല​ദ (അ​ണ്ട​ർ 17), ആ​കാ​ശ് മ​ധു ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി ക​ബീ​ർ (അ​ണ്ട​ർ 19) എ​ന്നി​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഒ​മാ​നി റ​ഫ​റി ടീ​മി​നെ​യും ആ​ദ​രി​ച്ചു. എ​ല്ലാ ടീ​മു​ക​ളെ​യും മു​ഖ്യാ​തി​ഥി എ​ൻ​ജി​നീ​യ​ർ ഹ​മൂ​ദ് സ​ലിം അ​ൽ സാ​ദി അ​ഭി​ന​ന്ദി​ച്ചു. ടൂ​ർ​ണ​മെൻറ് റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ല​ദ കാ​യി​കാ​ധ്യാ​പ​ക​ൻ ജോ​സ​ഫ് ആ​ൻ​റ​ണി അ​വ​ത​രി​പ്പി​ച്ചു.

സ്കൂ​ൾ മാ​നേ​ജ്‌​മെൻറ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഡോ. ​മാ​ത്യു വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​ക്ക്‌ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

Tags:    
News Summary - CBSE Oman Cluster Football with excitement in Indian School Muladah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.