ഇന്ത്യൻ സ്കൂൾ മുലദയിൽ ആവേശമായി സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഫുട്ബാൾ
text_fieldsമുലദ: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ ആൺകുട്ടികളുടെ അണ്ടർ 14, അണ്ടർ 17, അണ്ടർ19 വിഭാഗങ്ങൾക്കായുള്ള സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഫുട്ബാൾ ടൂർണമെന്റ് ഇന്ത്യൻ സ്കൂൾ മുലദയിൽ നടന്നു. 15 സി.ബി.എസ്.ഇ സ്കൂളുകളിൽനിന്നുള്ള 35 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. മുസന്ന സ്പോർട്സ് ക്ലബിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.
സ്കൂൾ ഹെഡ്ബോയ് മുഹമ്മദ് ഫായിസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ട്രഷറർ ടി.എച്ച്. അർഷാദ്, സ്പോർട്സ് ആൻഡ് കോ-സ്കോളസ്റ്റിക് കമ്മിറ്റി ചെയർപേഴ്സൻ ഡോ. അജീബ് പാലക്കൽ, ഇൻഫ്രാ ചെയർപേഴ്സൻ എൻ. മുസ്തഫ , എസ്.എം.സി, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ സംബന്ധിച്ചു.
അണ്ടർ 14 വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗൂബ്ര ഇന്ത്യൻ സ്കൂൾ മസ്കത്തിനെ പരാജയപ്പെടുത്തി (1-0).
അണ്ടർ 17 വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് കിരീടമണിഞ്ഞു. ഇന്ത്യൻ സ്കൂൾ മുലദയെ ഒരുഗോളിനാണ് തോൽപിച്ചത്.
അണ്ടർ 19 വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ മസ്കത്തിനെ ഒരുഗോളിന് തോൽപ്പിച്ച് ഇന്ത്യൻ സ്കൂൾ വാദി കബീർ വിജയിച്ചു. മുഖ്യാതിഥി ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് വൈസ് ചെയർമാനും തെക്കൻ ബാത്തിന ഗവർണറേറ്റിലെ ഒ.സി.സി.ഐ ബ്രാഞ്ച് ചെയർമാനുമായ ഹമൂദ് സലിം അൽ സാദി, ഐ.എസ്.എം.എൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ഡോ. മാത്യു വർഗീസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മികച്ച ഗോൾകീപ്പർമാരായ ഇന്ത്യൻ സ്കൂൾ ഗൂബ്രയുടെ റയാൻ സിങ് (അണ്ടർ 14), ഇന്ത്യൻ സ്കൂൾ മസ്കത്തിലെ നോയൽ (അണ്ടർ17), വാദി കബീറലെ കെൽവിൻ സിബി (അണ്ടർ 19), മികച്ച കളിക്കാരുടെ വിഭാഗത്തിൽ ഇഫ്താക്കർ ഇന്ത്യൻ സ്കൂൾ സൂർ (അണ്ടർ 14), ഫാബിഷ് ഫനാസ് ഇന്ത്യൻ സ്കൂൾ മുലദ (അണ്ടർ 17), ആകാശ് മധു ഇന്ത്യൻ സ്കൂൾ വാദി കബീർ (അണ്ടർ 19) എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒമാനി റഫറി ടീമിനെയും ആദരിച്ചു. എല്ലാ ടീമുകളെയും മുഖ്യാതിഥി എൻജിനീയർ ഹമൂദ് സലിം അൽ സാദി അഭിനന്ദിച്ചു. ടൂർണമെൻറ് റിപ്പോർട്ട് ഇന്ത്യൻ സ്കൂൾ മുലദ കായികാധ്യാപകൻ ജോസഫ് ആൻറണി അവതരിപ്പിച്ചു.
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ഡോ. മാത്യു വർഗീസ് മുഖ്യാതിഥിക്ക് ഉപഹാരം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.