പു​തി​യ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന​ക്ക് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു

മ​സ്ക​ത്ത്: രാ​ജ്യ​ത്ത് പു​തു​താ​യി നി​ർ​മി​ക്കു​ന്ന പു​തി​യ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന​ക്ക് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ബ​ൽ അ​ഖ്ദ​ർ, തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ മ​സീ​റ ദ്വീ​പ്, വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലെ സു​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ർ​ദി​ഷ്ട വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സൈ​റ്റ് സെ​ല​ക്ഷ​ൻ പ​ഠ​നം, മാ​സ്റ്റ​ർ​പ്ലാ​ൻ, രൂ​പ​ക​ൽ​പ​ന, മേ​ൽ​നോ​ട്ടം എ​ന്നി​വ ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​ണ്

ടെ​ൻ​ഡ​ർ വി​ളി​ച്ചി​ട്ടു​ള്ള​ത്. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ങ്ങ​ൾ ലേ​ലം വി​ളി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ബി​ഡു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ ഏ​ഴാ​ണ്. രാ​ജ്യ​ത്ത് ആ​റ്​ പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​കൂ​ടി നി​ർ​മി​ക്കു​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​വ​യി​ൽ മി​ക്ക​തും 2028-29 ഓ​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും.

പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സു​ൽ​ത്താ​നേ​റ്റി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 2040 ഓ​ടെ 17 ദ​ശ​ല​ക്ഷ​ത്തി​ൽ​നി​ന്ന് 50 ദ​ശ​ല​ക്ഷ​മാ​യി ഉ​യ​രും.

വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കാ​യി ബ​ജ​റ്റി​ൽ തു​ക ഇ​തി​ന​കം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര ഗ​താ​ഗ​തം നേ​ടു​ന്ന​തി​ന് സ​ഹാ​യി​ക്കും. സു​ഹാ​ർ, സ​ലാ​ല എ​ന്നീ വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച്​ ലോ​ജി​സ്റ്റി​ക്സ്, ടൂ​റി​സം മേ​ഖ​ല​ക​ൾ​ക്ക് ഉ​ത്തേ​ജ​നം ന​ൽ​കു​ക​യും ചെ​യ്യും.

പു​തി​യ മു​സ​ന്ദം വി​മാ​ന​ത്താ​വ​ളം 2028ന്‍റെ ര​ണ്ടാം പ​കു​തി​യോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് നേ​ര​ത്തേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. പ​ദ്ധ​തി​യു​ടെ എ​ല്ലാ പ​ഠ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വേ, ടാ​ക്സി വേ, ​ടെ​ർ​മി​ന​ൽ, ബോ​യി​ങ്​ 737, എ​യ​ർ​ബ​സ് 320 വ​ലു​പ്പ​മു​ള്ള വി​മാ​ന​ങ്ങ​ൾ വ​രെ കൈ​കാ​ര്യം ചെ​യ്യാ​ൻ അ​നു​യോ​ജ്യ​മാ​യ സ​ർ​വി​സ്, ഹാം​ഗ​ർ ഏ​രി​യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

Tags:    
News Summary - Tenders invited for design of three new airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.