മസ്കത്ത്: നീറ്റുപോലെയുള്ള അഖിലേന്ത്യ മത്സരപരീക്ഷകൾക്ക് ഒമാനിലും കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തുന്നതു തുടരുമെന്ന് ഇന്ത്യൻ അംബാസഡർ അമിത് നാരങ്. സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒമാനിൽനിന്ന് നാട്ടിലേക്കു പോകുന്ന കുട്ടികളുടെ പി.സി.ആർ ടെസ്റ്റുകൾ ഒഴിവാക്കിക്കൊടുക്കണമെന്നും വിമാന യാത്ര ടിക്കറ്റുകളുടെ ചാർജുകൾ കുറക്കണമെന്ന ആവശ്യവും അനുഭാവ പൂർവം പരിഗണിക്കാമെന്നും അംബാസഡർ പറഞ്ഞതായി ജനറൽ സെക്രട്ടറി ഹസ്ബുല്ല മദാരി അറിയിച്ചു.
പൊതുജനങ്ങൾക്ക് ഏതു അടിയന്തര സാഹചര്യത്തിലും എംബസിയെ സമീപിക്കാമെന്നും 24 മണിക്കൂറും പ്രവർത്തിച്ചു വരുകയാണെന്നും അംബാസഡർ വിശദീകരിച്ചു. ടോൾ ഫ്രീ നമ്പറായ 80071234 , വാട്സ്ആപ് നമ്പറായ 93577979/ 24695981 എന്നീ നമ്പറുളിലും ബന്ധപ്പെടാം. സെക്കൻഡ് സെക്രട്ടറിമാരായ പ്രവീൺ കുമാർ (കോമേഴ്സ് ഓഫിസർ), ജയപാൽ (പൊളിറ്റിക്കൽ ആൻഡ് ഇൻഫർമേഷൻ ഓഫിസർ) എന്നിവരും കൂടെയുണ്ടായിരുന്നു.
സ്വീകരണ പരിപാടിയിൽ ജനറൽ സെക്രട്ടറി ഹസ്ബുല്ല മദാരി, സെക്രട്ടറി എ.കെ. സുനിൽ, കൾചറൽ സെക്രട്ടറി നാസർ എന്നിവർ സംസാരിച്ചു. ട്രഷറർ ജി.കെ. പിള്ള, സൈനുദ്ദീൻ കൊടുവള്ളി, ഷിമിൽ ഉലഹന്നാൻ, വി.കെ. ജലീൽ എന്നിവർ നേതൃത്വം നൽകി.
എസ്.ജെ. ഗഡ്കരി (ടെക്നിക്കൽ അഡ്വൈസർ ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ, ഡയറക്ടർ ബോർഡ്), ഡോ. ശിവകുമാർ ശർമ (ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ്, സൂർ ) എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.