മസ്കത്ത്: ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്. ഡാഗ് കോയിൻ അടക്കം ക്രിപ്റ്റോ കറൻസികൾ ഒന്നും ഒമാനിൽ നിയമപരമായി വിനിമയ സാധുത ഉള്ളതല്ലെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ക്രിപ്റ്റോ കറൻസികളോ സമാന ഉൽപന്നങ്ങളോ വ്യാപാരം ചെയ്യാനും ഇടപാടുകൾ നടത്താനും ഒരു സ്ഥാപനത്തിനും സെൻട്രൽ ബാങ്ക് അനുമതി നൽകിയിട്ടില്ല. അതിനാൽ ക്രിപ്റ്റോ കറൻസികളോ സമാന ഉൽപന്നങ്ങളോ കൈവശംവെക്കുന്നതിനും വ്യാപാരം നടത്തുന്നതിനും സെൻട്രൽ ബാങ്ക് ഒരുതരത്തിലുള്ള നിയമ പരിരക്ഷയും ഉറപ്പുനൽകുന്നില്ല.
ഇത്തരം കറൻസികളുടെ മൂല്യം എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഇതോടൊപ്പം ഇലക്ട്രോണിക് തട്ടിപ്പുകളിലും സുരക്ഷ പ്രശ്നങ്ങൾ അടക്കമുള്ളവയിൽ കുടുങ്ങാനും സാധ്യതയുണ്ട്. ഇത്തരം കറൻസികളിലെ ഇടപാടുകൾ ഒാരോരുത്തരും സ്വത്തം ഉത്തരവാദിത്തത്തിൽ വേണം നടത്താനെന്ന് സെൻട്രൽ ബാങ്ക് ഒാഫ് ഒമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.