മസ്കത്ത്: അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും വ്യാഴാഴ്ച ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ രാത്രി വൈകിയും അതിരാവിലെയും താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെട്ടേക്കും. സമാന സാഹചര്യങ്ങൾ ഒമാൻ കടൽത്തീരത്തിന്റെ ചില ഭാഗങ്ങളെയും ബാധിച്ചേക്കും. മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടി ഉയരാനും ദൂരക്കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ കടൽത്തീരങ്ങളിൽ തിരമാലകൾ 1.5 മീറ്റർ വരെ ഉയർന്നേക്കും. വസന്തകാലം ഔദ്യോഗികമായി ആരംഭിച്ചതിന് പിന്നലെ മസ്കത്തടക്കമുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ മങ്ങിയ അന്തരീക്ഷമാണുണ്ടായിരുന്നത്. വിവിധ പ്രദേശങ്ങളിൽ 30ന് മുകളിൽ ആയിരുന്നു താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ താപനില അനുഭവപ്പെട്ടത് സമൈലിലും സൂറിലും ആണ്-36 ഡിഗ്രി സെൽഷ്യസ്.
ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 11 ഡിഗ്രി സെൽഷ്യസും ഉള്ള ജബൽ ഷംസിൽ രേഖപ്പെടുത്തി. സലാലയിൽ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 25 ഡിഗ്രി സെൽഷ്യസും ആണ്. 11 ഡിഗ്രി സെൽഷ്യസുമായി ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ജബൽ ഷംസിൽ ആണ്.
സലാലയിൽ കൂടിയ താപനില 28ഉം കുറഞ്ഞത് 25 ഡിഗ്രി സെൽഷ്യസും ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.