മസ്കത്ത്: ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദാഖിലിയ ഗവർണറേറ്റിലെ നിസ്വ വിലായത്തിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്തി. 46 കടകളിലാണ് പരിശോധന നടന്നത്. 16 സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി.
164 കിലോഗ്രാം ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരും. ആരോഗ്യ സുരക്ഷക്കു ഭീഷണി സൃഷ്ടിക്കുന്ന ഉൽപന്നങ്ങള് വില്പനക്ക് സൂക്ഷിക്കുന്നവര്‍ക്കെതിരെയും വിതരണം ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. സ്ഥാപനങ്ങള്‍ക്കകത്ത് മതിയായ സുരക്ഷയും ശുചിത്വവും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.