മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ബാലവേദി ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഓൺലൈനായാണ് പരിപാടി നടന്നത്. അഭിനേത്രി ടി.വി. ഐശ്വര്യ ഉദ്ഘാടനം ചെയ്തു. കേരള വിങ് കൺവീനർ സന്തോഷ്കുമാർ അധ്യക്ഷതവഹിച്ചു.
ബാലസാഹിത്യകാരൻ, സുനിൽ കുന്നരു, വാദി കബീറിൽ ഹാല മെഡിക്കൽ സെൻററിലെ പീഡിയാട്രീഷ്യനും നെഫ്രോളജിസ്റ്റുമായ ഡോ. അർപ്പണ ജോൺ എന്നിവർ അതിഥികളായി. ബാലവേദി കൂട്ടുകാർ ഒരുക്കിയ സംഗീത-ദൃശ്യ വിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. ഗോപിക ബാബുരാജ്, നവജ്യോത് സജിത്ത്കുമാർ, ആദിത്യ വിജീഷ്, തേജസ് വിജയൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ബാലവിഭാഗം കോഓഡിനേറ്റർ തങ്കം കവിരാജ് സ്വാഗതവും ബാലവിഭാഗം അസി. കോഓഡിനേറ്റർ ഷഹനാസ് ഖാൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ പൂർണരൂപം കേരള വിഭാഗത്തിെൻറ ഫേസ്ബുക്ക് പേജിൽ (www.facebook/Keralawing) ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.