മസ്കത്ത്: അൽ ഗൂബ്ര ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികൾ ചൈനയിലേക്ക് പഠനയാത്ര നടത്തി. വൈസ് പ്രിൻസിപ്പൽ പ്യാരിജ സിദാറിെൻറയും സീനിയർ അധ്യാപിക റാജിബ നൗഷാദിെൻറയും നേതൃത്വത്തിലുള്ള സംഘത്തിൽ 17 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.
ദിവസത്തെ യാത്രയിൽ മ്യൂസിയം, ഗാലറി, െബയ്ജിങ്ങിലെ സയൻസ് ടെക്നോളജി മ്യൂസിയം, ‘ദി നെസ്റ്റ്’ ഒളിമ്പിക് സ്റ്റേഡിയം തുടങ്ങിയവ വിദ്യാർഥികൾ സന്ദർശിച്ചു. േലാകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിതിയായ ചൈനീസ് വൻമതിലിലെ സന്ദർശനം വിദ്യാർഥികൾക്ക് മറക്കാനാകാത്ത അനുഭവമാണ് നൽകിയത്. സിയാൻ വാസിലെ ടെറാകോട്ട ആർമി മ്യൂസിയം, ചൈനയിലെ ഏറ്റവും വലുതും സമ്പന്ന നഗരവുമായ ഷാങ്ഹായി എന്നിവയും സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.