മസ്കത്ത്: മസ്കത്തിലെ ചൈനീസ് എംബസിയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത വസന്തോത്സവം (സ്പ്രിങ് ഫെസ്റ്റിവൽ) ആഘോഷിച്ചു.
ഒമാനും ചൈനയും തമ്മിലുള്ള ഉഭയകക്ഷിബന്ധം വിവിധ മേഖലകളിൽ വലിയ വികസനത്തിന് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒമാനിലെ ചൈനീസ് അംബാസഡർ ലി ലിങ്പിങ് പറഞ്ഞു. ചൈനയുടെ പരമ്പരാഗതവും സാംസ്കാരികവും നാഗരികവുമായ വശങ്ങളെ പ്രതിഫലിപ്പിക്കുന്ന നാടൻ കലകളും സംഗീതപരിപാടികളും ആഘോഷഭാഗമായി നടന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ആഘോഷ പരിപാടികളിലൊന്നാണ് സ്പ്രിങ് ഫെസ്റ്റിവൽ. 4000 വർഷം പഴക്കമുണ്ട് ഈ ആഘോഷത്തിന്. ഡിപ്ലോമാറ്റിക് ക്ലബിൽ നടന്ന ചടങ്ങിൽ സുൽത്താനേറ്റിലെ നിരവധി ഉദ്യോഗസ്ഥർ, ഒമാന്റെ അംഗീകാരമുള്ള നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, ചൈനീസ് സമൂഹം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.