മസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ഈ വർഷത്തെ സഭാ ദിനാചരണത്തിൽ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിച്ചു. സഭയുടെ സ്വാതന്ത്ര്യത്തിന്‍റെയും സ്വയം ശീർകത്വത്തിന്‍റെയും അഖണ്ഡതയുടെയും പ്രതീകമായ കാതോലിക്ക സിംഹാസനത്തിന്‍റെ ഉത്ഭവവും പ്രാധാന്യവും പ്രസക്തിയും വിശ്വാസികളോട് പങ്കുവച്ചു.
ചടങ്ങിൽ വിശ്വാസികൾ സഭാദിന പ്രതിജ്ഞയടുക്കുകയും ഭക്തിപ്രമേയം അവതരിപ്പിക്കുയും ചെയ്തു. സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് മലങ്കര സഭയിലെ പള്ളികളുടെ ഭരണാവകാശം സംബന്ധിച്ച് സർക്കാർ ഇറക്കുന്ന ഓർഡിനൻസ് അങ്ങേയറ്റം പ്രതിഷേധാർഹവും നീതി നിഷേധവുമാണെന്ന് പ്രതിനിധികൾ പറഞ്ഞു. തുടർന്ന് കാതോലിക്കാ മംഗള ഗാനം ആലപിച്ചു.
ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, ഫാ. കെ.ജെ. തോമസ്, ബാവായുടെ സെക്രട്ടറി ഫാ. ബൈജു ജോൺസൺ, സഭാ മാനേജിങ് കമ്മറ്റി അംഗം ഡോ. ഗീവർഗീസ് യോഹന്നാൻ, ഇടവക ട്രസ്റ്റി ജാബ്‌സൺ വർഗീസ്, കോ ട്രസ്റ്റി ബിനു കുഞ്ചാറ്റിൽ, സെക്രട്ടറി ബിജു പരുമല എന്നിവർ സംബന്ധിച്ചു. ഞായറാഴ്ച മുതൽ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾക്കും കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.