മസ്കത്ത്: മോദിസർക്കാറിെൻറ ദേശീയ പൗരത്വ ഭേദഗതി നിയമം ശുദ്ധവിവരക്കേടാണെന്നും ഇത്തരം മുസ്ലിംവിരുദ്ധ നിലപാട് തുടരുന്നത് ഗൾഫ് നാടുകളിലെ ഭരണാധികാരികളെ മാറ്റിച്ചിന്തിപ്പിക്കാൻ സാധ്യതയേറ്റുമെന്നും ഡോ. ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കോൺഫറൻസിൽ മുഖ്യ പ്രഭാഷകനായി എത്തിയ ശശി തരൂർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.
രാജ്യത്ത് വലിയ വിവാദം സൃഷ്ടിച്ചതിനൊപ്പം ജപ്പാൻ, ബംഗ്ലാദേശ് രാജ്യങ്ങൾ പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ പ്രത്യക്ഷത്തിൽ തന്നെ പ്രതിഷേധ സ്വരം കടുപ്പിച്ചുകഴിഞ്ഞു.
വിദേശ രാജ്യങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കുന്ന 99 ശതമാനം മാധ്യമങ്ങളിലും ഇന്ത്യയെ കുറിച്ച് നെഗറ്റിവ് വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് കൂടുതൽ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുമെന്നും ഈ തീരുമാനം തികച്ചും വിവരക്കേടാണെന്നും തരൂർ പറഞ്ഞു. പ്രവാസികൾക്ക് ഇന്ന് ഗൾഫ് നാടുകളിൽ ലഭിച്ചുവരുന്ന ബഹുമാനം തുടർന്നുപോകണമെങ്കിൽ വളരെ ജാഗ്രതയോടും സംയമനത്തോടെയും തങ്ങളുടെ നാടുകളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു സർക്കാറിെൻറ തെറ്റായ ഈ നിലപാടിനെ തിരുത്താൻ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.