മസ്കത്ത്: കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യ-പാക് സംഘർഷത്തെ തുടർന്നുള്ള അടിയന്തര സാഹ ചര്യമടക്കമുള്ളവയിൽ ഒമാൻ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി കൈക്കൊണ്ട നടപടികൾക ്ക് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷെൻറ പ്രശംസ. മികച്ച സഹകരണത്തിലൂന്നിയുള്ള പ്രവർത്തനത്തിലൂടെ ഇത്തരം പ്രശ്നങ്ങൾ വ്യോമ ഗതാഗതത്തെ ബാധിക്കാതിരിക്കാൻ ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിക്ക് സാധിച്ചതായും അന്താരാഷ്ട്ര ഏവിയേഷൻ ഒാർഗനൈസേഷൻ (െഎ.സി.എ.ഒ) മിഡിലീസ്റ്റ് അറിയിച്ചു. െഎ.സി.എ.ഒ മിഡിലീസ്റ്റ് റീജനൽ ഡയറക്ടർ മുഹമ്മദ് ഖലീഫ റഹ്മ ഇതു സംബന്ധിച്ച അഭിനന്ദനക്കത്ത് കൈമാറി. ബദൽ റൂട്ടുകൾ സജ്ജീകരിക്കുന്നതിൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും പ്രത്യേകിച്ച് എയർ ട്രാഫിക് മാനേജ്മെൻറ് ഡയറക്ടറേറ്റും അഭിനന്ദനാർഹ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് മുഹമ്മദ് ഖലീഫ റഹ്മ നൽകിയ കത്തിൽ പറയുന്നു.
ഇന്ത്യ-പാക് സംഘർഷം ആരംഭിച്ച ഫെബ്രുവരി 27 മുതൽതന്നെ ഇരു രാജ്യങ്ങളും വ്യോമ മേഖലകൾ അടച്ചിരുന്നു. ഇതോടെ അഫ്ഗാനിസ്താൻ വ്യോമമേഖലയും ഉപയോഗിക്കാൻ കഴിയാതെയായി. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ആദ്യദിനം മുതൽ കൃത്യമായ ഇടപെടലുകളാണ് നടത്തിയത്. ബദൽ പാതകൾ സമയബന്ധിതമായി ഒരുക്കാൻ അതോറിറ്റിക്ക് കഴിഞ്ഞു. പശ്ചിമേഷ്യയിലെ കുഴപ്പങ്ങളെ തുടർന്ന് മസ്കത്ത് ഫ്ലൈറ്റ് ഇൻഫർമേഷൻ മേഖലയിൽ അടിയന്തര സാഹചര്യം നിലനിൽക്കെവയാണ് ഇന്ത്യ-പാക് സംഘർഷ സാഹചര്യം കൂടി സിവിൽ ഏവിയേഷൻ അതോറിറ്റി കൈകാര്യം ചെയ്തത്. യൂറോപ്പ്-ഏഷ്യ പസഫിക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന വിമാനങ്ങൾ കടന്നുപോകുന്ന മേഖലയാണ് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ മിഡിലീസ്റ്റിെൻറ പരിധിയിലുള്ളത്. ഒമാെൻറ പിന്തുണയിലാണ് മിഡിലീസ്റ്റ് മേഖലയിലൂടെ ഏഷ്യാ-പസഫിക്കിലേക്കും തിരിച്ചുമുള്ള സർവിസുകൾ മുടക്കമില്ലാതെ നടന്നത്. ഒമാൻ ഒരുക്കിയ സംവിധാനങ്ങൾ അന്താരാഷ്ട്ര അംഗീകാരം പിടിച്ചുപറ്റിയതായും െഎ.സി.എ.ഒ മിഡിലീസ്റ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.