മസ്കത്ത്: ദുകമിലെ അൽ അൻറൗട്ട് ബീച്ചിൽ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. ' ദുകം ബീച്ചിലെ മലനീകരത്തിനെതിരെ ഒരുമിച്ച്' എന്ന തലക്കെട്ടിൽ നടത്തിയ കാമ്പയിനെ പിന്തുണച്ച് ഒക്യു 8, ഒമാൻ എൻവയൺമെൻറൽ സർവിസസ് ഹോൾഡിങ് കമ്പനി (ബീഅ), റിൈനസൻസ് സർവിസ് കമ്പനി, തത്വീർ ദുകം, ഇൻകോ ദുകം കമ്പനി തുടങ്ങി നിരവധി കമ്പനികൾ പിന്തുണയുമായെത്തി. പ്രാദേശിക കമ്യൂണിറ്റിയിൽനിന്നും 'സെസാഡി'ൽ പ്രവർത്തിക്കുന്ന കമ്പനികളിൽനിന്നുമുള്ള നിരവധി സന്നദ്ധപ്രവർത്തകരും കാമ്പയിനിൽ പങ്കെടുത്തു. 130ൽ അധികം ആളുകൾ പെങ്കടുത്ത ശുചീകരണ യജ്ഞത്തിൽ ബീച്ചിെൻറ മൂന്ന് കിലോമീറ്ററിലധികം വൃത്തിയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.