മസ്കത്ത്: ചുഴലിക്കൊടുങ്കാറ്റായി രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദമേഖല നിലവിൽ സലാലയിൽ നിന്ന് 1000 കിലോമീറ്റർ അകലെയാണുള്ളതെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഇത് അടുത്ത മൂന്നു ദിവസത്തേക്ക് ഒമാനെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ല. അറബിക്കടലിൽ തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് ന്യൂനമർദം. ഉപരിതലത്തിലെ കാറ്റിെൻറ വേഗത 17 മുതൽ 25 നോട്ട് വരെയാണ്.
അൽവുസ്ത, ദോഫാർ തീരങ്ങളുടെ പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ഭാഗത്തേക്കാണ് കാറ്റിെൻറ ഗതിയെന്നാണ് ഉപഗ്രഹചിത്രങ്ങളും കാലാവസ്ഥ ചാർട്ടുകളും വ്യക്തമാക്കുന്നതെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി തിങ്കളാഴ്ച ഉച്ചക്ക് പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. ന്യൂനമർദത്തിെൻറ ഭാഗമായുള്ള മേഘക്കൂട്ടങ്ങൾ സലാല നഗരത്തിന് 530 കിലോമീറ്റർ അകലെയാണുള്ളത്.
ജനങ്ങൾ ബന്ധപ്പെട്ട അധികൃതരിൽനിന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ അറിയിച്ചു. കാറ്റിെൻറ വേഗത വർധിച്ചതായി തിങ്കളാഴ്ച വൈകീേട്ടാടെ വിവിധ അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ന്യൂനമർദം ചുഴലിെക്കാടുങ്കാറ്റായി രൂപപ്പെടുന്ന പക്ഷം അത് ‘മെക്കുനു’ എന്നാകും അറിയപ്പെടുക. മാലദ്വീപാണ് ഇൗ പേര് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.