ഒമാനിൽ ഈ വർഷവും സമൂഹ നോമ്പ്​ തുറക്ക്​ അനുമതിയില്ല

മസ്കത്ത്​: രാജ്യത്ത്​ ഈ വർഷവും മസ്​ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താറിന്​ അധികൃതർ വിലക്കേർപ്പെടുത്തി. കോവിഡ്​ അവലോകന സുപ്രീം കമ്മിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. തറാവീഹ്​ നമസ്കാരത്തിന്​ കഴിഞ്ഞ ദിവസം ​അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ, രണ്ട്​ ഡോസ്​ വാകസിനെടുത്തവർക്കും 12 വയസിന്​ മുകളിലുള്ളവർക്കും മാത്രമാണ്​ തറാവീഹിൽ പ​ങ്കെടുക്കാനാവുകയെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു.

മസ്​ജിദുകളിൽ കോവിഡ്​ സുരക്ഷ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളുൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചു.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാര്‍ഥനകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കരുത്. മുൻ തീരുമാന പ്രകാരം രാജ്യാന്തര-പ്രാദേശിക ഹാളുകളില്‍ നടക്കുന്ന സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ 70 ശതമാനം ശേഷിയില്‍ തുടരാമെന്നും അധികൃതർ അറിയിച്ചു. ലോകരാജ്യങ്ങളിലെ കോവിഡ്​ കേസുകളും സുപ്രീം കമ്മിറ്റി വിലയിരുത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിനും സ്വശേികൾക്കും വിദേശികൾക്കും ആശംസകൾ നേർന്ന സുപ്രീം കമ്മിറ്റി രണ്ടാം ഡോസെടുത്ത് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Community fasting is not allowed in Oman this year either

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.