മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ വിനോദ സഞ്ചാര കേന്ദ്രമായ അൽ ഹൂത്ത ഗുഹയിൽ എത്തുന്നവർക്ക് വൈകാതെ സാഹസിക വിനോദങ്ങൾക്ക് അവസരം ലഭിക്കും. ഗുഹക്ക് മുകളിലെ ദ്വാരത്തിൽനിന്ന് താഴേക്ക് ഉൗർന്നിറങ്ങുന്നതടക്കം സാഹസിക വിനോദങ്ങൾ ഇവിടെ ഏർപ്പെടുത്താനാണ് പദ്ധതി. അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള പ്രഫഷനൽ കമ്പനിയെയായിരിക്കും ഇതിെൻറ ചുമതല ഏൽപിക്കുക. കർശന സുരക്ഷ മാനദണ്ഡങ്ങളോടെയുള്ള സാഹസിക വിനോദങ്ങൾ നടപ്പാക്കാൻ കമ്പനികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നതായി അൽ ഹൂത്ത കേവ് കമ്പനി അറിയിച്ചു.
സാഹസിക വിനോദ സഞ്ചാര രംഗത്തും ഗുഹാ പര്യവേക്ഷണ രംഗത്തും പരിചയമുള്ളവരായിരിക്കണം കമ്പനികൾ. അൽ ഹൂത്ത ഗ്രാമത്തിലുള്ള ഗുഹയുടെ മുകൾ ഭാഗത്തെ ദ്വാരം വഴിയായിരിക്കും സാഹസിക സഞ്ചാരികളുടെ പ്രവേശനം. വിവിധ ഘട്ടങ്ങൾ പിന്നിട്ട് ഗുഹക്കുള്ളിലെ തടാകത്തിലായിരിക്കും യാത്ര അവസാനിക്കുക. നിക്ഷേപവും പ്രവർത്തനവും എങ്ങനെയായിരിക്കുമെന്നതടക്കം കാര്യങ്ങൾ അപേക്ഷയിൽ വിശദമാക്കണം. അൽ ഹംറ വിലായത്തിലുള്ള അൽ ഹൂത്ത ഗുഹയുടെ ആസ്ഥാനത്ത് നവംബർ 18നകം അപേക്ഷകൾ എത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.