സഹം: മലയാളിയുടെ താമസസ്ഥലത്തുനിന്ന് പണവും സ്വര്‍ണവും പാസ്പോർട്ട് അടക്കമുള്ള രേഖകളും മോഷണം പോയതായി പരാതി. സഹമിനടുത്ത് മുഖലിഫില് താമസിക്കുന്ന കൊല്ലം സ്വദേശി സുധാകരന് പിള്ളയുടെ മുറിയിലാണ് ജോലിക്കുപോയ സമയത്ത് മോഷണം നടന്നത്.
നിർമാണ മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. 500 റിയാലും മറ്റുമാണ് നഷ്ടമായത്. നാട്ടിൽ പോകണമെങ്കിൽ ഇനി പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കണം. വര്‍ഷങ്ങളായി ഒമാനില്‍ ജോലി ചെയ്യുന്ന ആളാണ് സുധാകരന് പിള്ള. സഹം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.