മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂറിൽ സമ്പൂർണ ലോക്ഡൗണിൽ ഇളവ് നൽകാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. കനത്ത മഴയും കാറ്റും മൂലമുണ്ടായ നാശനഷ്ടങ്ങളുണ്ടായ ഇവിടെ ദുരിത നിവാരണ പ്രവർത്തനങ്ങൾ നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. ജൂലൈ 20,21 തീയതികളിലായിരിക്കും ഇളവ്.
ഈ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ ഭക്ഷ്യോൽപന്ന വിൽപന ശാലകൾ, ബേക്കറികൾ, റസ്റ്റോറന്റുകൾ, ബിൽഡിങ് മെറ്റീരിയൽ സ്റ്റോറുകൾ, ഇലക്ട്രികൽ-സാനിറ്ററി ഉപകരണ വിൽപന ശാലകൾ, കാലിത്തീറ്റക്കടകൾ എന്നിവക്ക് പ്രവർത്തിക്കാം. ആളുകൾക്ക് ഈ സമയങ്ങളിൽ യാത്രാനുമതിയും ഉണ്ടായിരിക്കും. ദുരിത നിവാരണ പ്രവർത്തനങ്ങളടക്കം സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ തുടരാനും സുപ്രീം കമ്മിറ്റി അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.