മസ്കത്ത്: രാഷ്ട്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി മന്ത്രിസഭയും ഉപരിസഭയായ സ്റ്റേറ്റ് കൗൺസിലും തമ്മിൽ വിശാലാർഥത്തിൽ സഹകരണം ആവശ്യമാണെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. പൊതുജന താൽപര്യങ്ങൾക്കായി സേവനപാതയിൽ രാഷ്ട്രനയങ്ങൾക്ക് ദിശാബോധം നൽകാൻ കഴിയണമെന്നും സുൽത്താൻ പറഞ്ഞു. ബർക കൊട്ടാരത്തിൽ സ്റ്റേറ്റ് കൗൺസിൽ ചെയർമാനെയും അംഗങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നു സുൽത്താൻ.
രാജ്യത്തിന്റെയും പൗരന്മാരെയും ബാധിക്കുന്ന നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളെയും പഠനങ്ങളെയും സുൽത്താൻ അഭിനന്ദിച്ചു. ജാഗ്രതയോടെയുള്ള പദ്ധതികൾ രൂപവത്കരിക്കാനാവശ്യമായ ആശയങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ സഭയുടെ പ്രാധാന്യവും സുൽത്താൻ ഊന്നിപ്പറഞ്ഞു. നിലവിലെ സാഹചര്യത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് സുസ്ഥിരമായ വികസനവും നേട്ടവും കൈവരിക്കാനാവശ്യമായ ശ്രമങ്ങളുടെ ആവശ്യകതയും സുൽത്താൻ ഊന്നിപ്പറഞ്ഞു. ഈ പാതയിൽ സർക്കാർ നടപ്പാക്കുന്ന വികസന മാർഗരേഖകൾക്കും പദ്ധതികൾക്കും പിന്തുണ നൽകണമെന്നും സുൽത്താൻ ഉണർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.