മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലബാർ വിഭാഗത്തിെൻറ നേതൃത്വത്തിൽ കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ പഠനശാല സംഘടിപ്പിച്ചു. മലബാർ വിങ് കൺവീനർ റയീസ് അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ചിൽഡ്രസ് വിഭാഗം സെക്രട്ടറി നിധീഷ് മാണി ആമുഖപ്രസംഗം നടത്തി.
ഐ വിൻ സ്കിൽസ് അക്കാദമിയിലെ ട്രൈയിനർമാരായ പ്രജീഷ് വർക്കിയും ജോജോ ജോസഫും ക്ലാസുകൾ നയിച്ചു. അറുപതോളം കുട്ടികൾ പങ്കെടുത്തു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മലബാർ വിഭാഗം നേതൃത്വത്തിൽ ഓൺലൈനിൽ നടത്തുന്ന മറ്റു പരിപാടികളെ പറ്റിയും വിശദീകരിച്ചു. പബ്ലിക് സ്പീകിങ് തുടർ പഠനശാല മൂന്ന് ഭാഗങ്ങളായും ചിത്ര രചന, ക്വിസ്, പ്രസംഗ മത്സരങ്ങൾ എന്നിവ വരുംദിവസങ്ങളിലും നടത്തപ്പെടും എന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.