മസ്കത്ത്: സതീശൻ പാച്ചേനിയുടെ വിയോഗത്തോടെ കോൺഗ്രസിന് നഷ്ടമായത് അത്യപൂർവ വ്യക്തിത്വത്തെയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കുവേണ്ടി ജീവിക്കുക എന്നത് ആലങ്കാരിക പ്രയോഗമല്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ച സതീശൻ പാച്ചേനി ഒരു വികാരമായിരുന്നുവെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു.
ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ്, മുതിർന്ന നേതാവ് എൻ.ഒ. ഉമ്മൻ, വൈസ് പ്രസിഡന്റുമാരായ റെജി കെ. തോമസ്, എസ്. പുരുഷോത്തമൻ നായർ, സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ജനറൽ സെക്രട്ടറിമാരായ ബിന്ദു പാലക്കൽ, അഡ്വ. എം.കെ. പ്രസാദ്, ദേശീയ കമ്മിറ്റി നേതാക്കളായ ജിനു നെയ്യാറ്റിൻകര, സമീർ ആനക്കയം, മറിയാമ്മ തോമസ്, ഡോ. നാദിയ അൻസാർ, റിസ്വിൻ ഹനീഫ്, അബ്ദുൽ കരീം, നൗഷാദ് കാക്കടവ്, സിറാജ് നാറൂൺ, വിവിധ റീജനൽ കമ്മിറ്റി നേതാക്കളായ മുഹമ്മദ് കുട്ടി ഇടക്കുന്നം, അജോ കട്ടപ്പന, സതീഷ് നൂറനാട്, റെജി മണർകാട്, സജി ഇടുക്കി, ഹരിലാൽ കൊല്ലം, മോനിഷ്, ആന്റോ, അജ്മൽ കരുനാഗപ്പള്ളി, തോമസ് മാത്യു, വിമൽ പരവൂർ, ജയസൂര്യ, ആന്റണി കണ്ണൂർ, മൊയ്തു, ഷിഫാൻ, പ്രിയ ഹരിലാൽ, മുംതാസ്, ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. സതീശൻ പാച്ചേനിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.