മസ്കത്ത്: ഖസാഇൻ ഇക്കണോമിക് സിറ്റിയെ ബാത്തിന എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) തുടക്കം കുറിച്ചു. ലോജിസ്റ്റിക്സ് മേഖലയില്‍ ഒമാന്റെ പുതിയ കാല്‍വെപ്പായി ഖസാഇന്‍ സിറ്റിയിലേക്ക് യാത്രക്കും ചരക്കുകടത്തിനും കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാത. പദ്ധതി പൂർത്തിയാകുന്നതോടെ പ്രധാന റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ഖസാഇൻ ഇക്കണോമിക് സിറ്റിയിലേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളുടെ യാത്രയും സുഗമമാകും.
തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബാർക്കയിൽ വികസിച്ചുകൊണ്ടിരിക്കുന്ന സംയോജിത സാമ്പത്തിക നഗരമാണ് ഖസാഇൻ. പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ സംയോജിത സാമ്പത്തിക നഗരമാണിത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, സുവൈഖ് തുറമുഖം, സുഹാർ തുറമുഖം എന്നിവിടങ്ങളിൽനിന്ന് ഏകദേശം രണ്ടു മണിക്കൂർ ദൂരമുള്ള ബാത്തിന എക്സ്പ്രസ് വേയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലോജിസ്റ്റിക്സ്, ഇൻഡസ്ട്രിയൽ, ഫുഡ്, ഫാർമസ്യൂട്ടിക്കൽ, ക്ലീൻ എനർജി തുടങ്ങിയ വിവിധ മേഖലകളിൽ ഈ വർഷത്തെ ആദ്യ പാദത്തിന്റെ അവസാനംവരെ 280 ദശലക്ഷം റിയാലായിരുന്നു ഇവിടത്തെ നിക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.