മസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ സുപ്രധാന പദ്ധതിയായ റിഫൈനറിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. സെപ്റ്റംബർ അവസാനമായപ്പോൾ റിഫൈനറിയുടെയും റാസ് മർക്കസിലെ ക്രൂഡ് സംഭരണ ടാങ്കിെൻറയും നിർമാണം 70.5 ശതമാനം പൂർത്തിയായതായി ഒമാൻ റിഫൈനറി അറിയിച്ചു.
ആഗസ്റ്റിനേക്കാൾ രണ്ട് ശതമാനം ജോലി പുരോഗമിച്ചു. ഇൗ വർഷം തുടക്കത്തെ അപേക്ഷിച്ച് നോക്കുേമ്പാൾ 25 ശതമാനവും ജോലി പുരോഗമിച്ചിട്ടുണ്ട്. കുവൈത്തിെൻറ സഹകരണത്തോടെയാണ് റിഫൈനറി പദ്ധതി നിർമിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ ഒമാെൻറ ക്രൂഡോയിൽ റിഫൈനിങ് ശേഷി പ്രതിദിനം അര ദശലക്ഷത്തിലധികം ബാരലായി ഉയരും. രണ്ടായിരത്തിലധികം ഏക്കറിലായി നിർമിക്കുന്ന പദ്ധതി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.