മസ്കത്ത്: സീബിലെ പുതിയ മത്സ്യ മാർക്കറ്റിെൻറ നിർമാണം അവസാന ഘട്ടത്തിലെത്തി. കൂടുതൽ അടിസ്ഥാന സൗകര്യങ്ങളോടെയാണ് മാർക്കറ്റ് നിർമിക്കുന്നതെന്ന് സീബിലെ ഫിഷറീസ് ഡെവലപ്മെൻറ് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ ഖുർതുബി അറിയിച്ചു. മത്സ്യ ബന്ധന തുറമുഖത്തിന് അകത്തായി രണ്ട് നിലകളിലായാണ് മാർക്കറ്റ് നിർമിക്കുന്നത്. മത്സ്യബന്ധന മേഖലക്ക് പിന്തുണ നൽകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിെൻറ ഭാഗമായാണ് പുതിയ മാർക്കറ്റ് ഒരുക്കുന്നതെന്ന് അബ്ദുല്ല അൽ ഖുർതുബി പറഞ്ഞു.
മത്സ്യ വിൽപനയുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലുകൾക്ക് ഇവിടെ സൗകര്യമുണ്ടാകും. പ്രതിദിന ലേലത്തിനുള്ള വലിയ ഹാൾ, റീെട്ടയിൽ ഷോപ്പുകൾ എന്നിവയും ഉണ്ടാകും. 12.78 ലക്ഷം ചതുരശ്ര മീറ്ററാണ് മൊത്തം മത്സ്യബന്ധന തുറമുഖത്തിെൻറ വിസ്തൃതി. മാർക്കറ്റിന് പുറമെ ബോട്ടുകളുടെ എൻജിൻ അറ്റകുറ്റപ്പണിക്കായുള്ള സ്ഥാപനങ്ങൾ, ബോട്ടിൽനിന്ന് മത്സ്യം ഇറക്കുന്നതിനായുള്ള മൂന്ന് ഫ്ലോട്ടിങ് ബെർത്തുകൾ, മന്ത്രാലയത്തിെൻറ ഫിഷ് ക്വാളിറ്റി കൺട്രോൾ ഡിപ്പാർട്ട്മെൻറ് എന്നിവയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.