സുഹാർ: കോർണിഷ് മലയാളി കൂട്ടായ്മ ആസ്റ്റർ ഹോസ്പിറ്റൽ കോർണിഷുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സുഹാർ കോർണിഷ് ഫ്ലവർ മില്ലിനടുത്ത് സംഘടിപ്പിച്ചു. വൈകീട്ട് ആറിനാരംഭിച്ച് ഒമ്പതിന് അവസാനിച്ചു.110 പേർ പങ്കെടുത്തു. ഹൃദയസംബന്ധമായ പ്രയാസമുള്ളവർക്ക് സൗജന്യ ഇ.സി.ജി സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇത് 58 പേർ ഉപയോഗപ്പെടുത്തി.
ഇനിയും ഈ മേഖലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സഘാടകരെ ആസ്റ്റർ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചിട്ടുണ്ട്. അസ്ഥിര കാലാവസ്ഥയിൽ പടരുന്ന രോഗങ്ങൾ സാർവത്രീകമായ കാലത്ത് ഇതുപോലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പുകൾ വളരെ ഉപകാരപ്പെടുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകർ ജയൻ എടപ്പ, പി.എ. ഷഫീക്ക് എന്നിവർ അറിയിച്ചു. മോഹനൻ നായർ, പി.ബി. വിൽസൺ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.