മസ്കത്ത്: കഴിഞ്ഞ ദിവസം ഒമാനിൽ കോവിഡ് ബാധിച്ച് 11 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 1047 പേർക്ക് രോഗം ബാധിച്ചിട്ടുമുണ്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,18,271 ആയി. ഇവരിൽ 2,00,421 പേർ ഇതിനകം രോഗമുക്തരായി. ആകെ മരണസംഖ്യ 2356 ആയിട്ടുണ്ട്.
രോഗമുക്തി നിരക്ക് 91.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം 92.5 ആയിരുന്നു. രോഗമുക്തി നിരക്ക് കുറയുന്നത് വീണ്ടും ആശങ്കക്കിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്താകമാനം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത് 97 പേരാണ്.ഇതോടെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 802 ആയി. ഇവരിൽ ഗുരുതര രോഗലക്ഷണങ്ങളോടെ 257 പേർ ഐ.സി.യുവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.