കോവിഡ്​: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു 

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്​കത്തിൽ മരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ ജോയ്( 62) ആണ് മരിച്ചത്. 

ഒരുമാസത്തോളമായി ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്​ച വൈകീട്ടാണ് മരിച്ചത്​. മുപ്പത്‌ വർഷത്തിലധികമായി ഒമാനിലുള്ള ഇദ്ദേഹം റുസൈൽ വ്യവസായ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 

മെഴ്​സിയാണ്​ ഭാര്യ. സൗമ്യ മകളും സിജോ മരുമകനുമാണ്​. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരണപ്പെടുന്ന 19ാമത്തെ മലയാളിയാണ്​ ഇദ്ദേഹം.

Tags:    
News Summary - Covid 19 Thrissur Native Dies at Oman -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.