കോവിഡ്: കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്​കത്ത്​: കോവിഡ് ബാധിച്ച് മസ്കത്തിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. കരുവഞ്ചാൽ കാലായിമുക്കിലെ ചെറുകുന്നോൻറകത്ത് അബ്​ദുറഷീദ് (42) ആണ് മരിച്ചത്.

ന്യൂമോണിയ ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. 20 വർഷമായി റൂവിയിലെ സ്വകാര്യ സ്​ഥാപനത്തിൽ ജോലി ചെയ്​തുവരികയായിരുന്നു.

മാതാവ്: ആമിന. ഭാര്യ: സറീന. മക്കൾ: സാബിത്ത്, അഫ്‌റാത്ത് (ഇരുവരും വിദ്യാർഥികൾ). മയ്യിത്ത് മസ്കത്തിൽ ഖബറടക്കി.

Tags:    
News Summary - covid: A native of Kannur died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.