1,653 പേർക്ക് രോഗമുക്തി
മസ്കത്ത്: കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രാജ്യത്ത് 457 പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1653 പേർക്ക് അസുഖം ഭേദമാവുകയും ചെയ്തു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 3,86,460 ആളുകൾക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. വ്യാഴം 182, വെള്ളി 140, ശനി 135 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്നു ദിവസത്തെ കോവിഡ് പ്രതിദിന നിരക്ക്. 98.1 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ 3,79,129 ആളുകൾക്കാണ് അസുഖം ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 128 ആളുകളാണ് കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നത്. ഇതിൽ 27 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.