മസ്കത്ത്: കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തിരുവനന്തപുരം വർക്കല ഞെക്കാട് സ്വദേശി ബാബു (പ്രസന്ന ബാബു-60) ആണ് മുസന്ദം കസബ് ആശുപത്രിയിൽ മരണപ്പെട്ടത്.
കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ചു വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് ദിവസം മുമ്പാണ് കസബ് ആശുപത്രി അത്യാസന്നവിഭാഗത്തിലെ മാറ്റിയത്.
ഭാര്യയും രണ്ട് ആൺ മക്കളുമുണ്ട്. കഴിഞ്ഞ 40 വർഷമായി ഒമാനിലുള്ള പരേതൻ ഖസബിൽ നിർമാണ മേഖലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കോവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന 39ാമത്തെ മലയാളിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.