മസ്കത്ത്: കോവിഡ് മൂലം തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു. മാട് ഒരുമനയൂർ തൊട്ടാപ്പ് തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (59) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ച മുമ്പാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസം മുട്ടലടക്കം രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് നാലു ദിവസമായി ഇദ്ദേഹം വെൻറിലേറ്ററിലായിരുന്നു.
ഗൾഫാർ കമ്പനിയിൽ ഒാഫീസ് ജീവനക്കാരനായ ഇദ്ദേഹം പത്തുവർഷത്തിലധികമായി ഒമാനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.