മസ്കത്ത്: െഎസൊലേഷൻ നിലനിൽക്കുന്ന മത്ര വിലായത്തിന് പുറത്തേക്ക് ജോലിയാവശ്യാർഥവും മറ്റും പോകുന്ന വിദേശികൾ വാടക കരാറിെൻറ കോപ്പി കൈയിൽ കരുതണം. അല്ലാത്തപക്ഷം ചിലപ്പോൾ തിരികെ വരുേമ്പാൾ ചെക്ക്പോയൻറിൽ മത്ര വിലായത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെേട്ടക്കാം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില സമയങ്ങളിൽ ചെക്ക്പോയൻറുകളിൽ മത്രയിലാണ് താമസം എന്ന് തെളിയിക്കുന്നതിനായി വാടക കരാറിെൻറ കോപ്പി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാർച്ച് മുതൽ വർക് ഫ്രം ഹോം നടപ്പാക്കാൻ കമ്പനികളോട് സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും ഒാഫിസിൽ സാന്നിധ്യം അത്യാവശ്യമുള്ളവർക്ക് ജോലിക്ക് പോകാൻ അനുമതിയുണ്ട്. ഇവർ തിരികെ വരുേമ്പാഴാണ് പ്രവേശനം നിഷേധിക്കപ്പെടുന്നത്. ഇങ്ങനെ നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ ചെക്ക്പോയൻറുകളിൽ കുടുങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സീബിൽ ജോലി ആവശ്യാർഥം പോയ തനിക്ക് തിരിച്ചുവന്നപ്പോൾ റൂവിയിലേക്കുള്ള പ്രവേശനം നിഷേധിച്ചതായി ഭക്ഷ്യോൽപന്ന രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശി അബ്ദുല്ല പറയുന്നു. െറസിഡൻറ് കാർഡും കമ്പനിയിൽനിന്നുള്ള കത്തും കാണിച്ചിട്ട് പ്രയോജനമുണ്ടായില്ല. റോയൽ ഒമാൻ പൊലീസിന് ഒപ്പം സായുധ സേനാംഗങ്ങളുമാണ് മത്ര വിലായത്തിലേക്കുള്ള ചെക്ക് പോയൻറുകളിൽ ഡ്യൂട്ടിയുള്ളത്. വാടക കരാറുകൾ നഗരസഭയിൽ രജിസ്റ്റർ ചെയ്യാത്തവരാണ് ഇൗ നിബന്ധനമൂലം കുഴപ്പത്തിലായത്. വാടകയുടെ അഞ്ചു ശതമാനം നഗരസഭയിലേക്ക് അടക്കേണ്ടി വരുമെന്നതിനാലാണ് രജിസ്ട്രേഷൻ ഒഴിവാക്കുന്നത്. കെട്ടിടയുടമകളുമായി കരാർ എഴുതി അത് നഗരസഭയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ നഷ്ടമാകുന്ന അവകാശങ്ങളുടെയും സൗകര്യങ്ങളുടെയും ഉദാഹരണമാണ് ഇതെന്ന് മസ്കത്ത് നഗരസഭ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.