കോവിഡ്​: ആരോഗ്യ പ്രവർത്തകർക്കിടയിൽ മാനസികാരോഗ്യ പ്രശ്​നങ്ങൾ വർധിക്കുന്നു

മസ്​കത്ത്​: കോവിഡിനെ തുടർന്ന്​ ആരോഗ്യ പ്രവർത്തകർക്കിടയിലെ മാനസികാരോഗ്യ പ്രശ്​നങ്ങൾ വർധിക്കുന്നു. അമിതമായ ഉത്​കണ്​ഠക്കും ഉറക്കമില്ലായ്​മക്കും മാനസികാരോഗ്യ വിദഗ്​ധരുടെ പിന്തുണ തേടുന്നവരുടെ എണ്ണം കൂടുകയാണെന്ന്​ റോയൽ ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. ഫരിയാൽ അൽ ലവാത്തി ഒമാൻ ടെലിവിഷന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അടുത്തിടെയായി ഇത്തരം രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ്​ ഉണ്ടായത്​. ജനങ്ങൾക്ക്​ ഒരു മണിക്കൂർ മുഖാവരണം ധരിക്കാനും ഒത്തുചേരലുകളിൽനിന്ന്​ വിട്ടുനിൽക്കാനും ബുദ്ധിമുട്ടാണ്​.ആരോഗ്യപ്രവർത്തകർ ദിവസം മുഴുവൻ മാസ്ക്കും മെഡിക്കൽ കിറ്റുകളുമെല്ലാം ധരിച്ച്​ ദിവസം മുഴുവൻ ജോലിചെയ്യുന്നത്​ എങ്ങനെയെന്ന്​ അവർ ചിന്തിക്കുന്നില്ലെന്ന്​ ഡോ. ഫരിയാൽ പറഞ്ഞു. സമ്മർദങ്ങൾ അകറ്റാൻ സഹപ്രവർത്തകർ സഹകരിച്ചാണ്​ പ്രവർത്തിക്കുന്നത്​.

ആരോഗ്യവകുപ്പ്​ ഉദ്യോഗസ്​ഥരുടെ ഇടക്കിടെയുള്ള സന്ദർശനവും തങ്ങൾക്ക്​ കരുത്ത്​ പകരുന്നതാണെന്ന്​ ഡോക്​ടർ പറഞ്ഞു. മഹാമാരിയുടെ പിന്നിട്ട മാസങ്ങളിൽനിന്ന്​ മനസ്സിലായത്​ അസുഖം സുഖപ്പെടാൻ മരുന്നിൽ വിശ്വാസം അർപ്പിക്കുന്നതിന്​ പകരം ആരോഗ്യ സുരക്ഷ നടപടികൾ പിന്തുടരുകയാണ്​ വേണ്ടതെന്നാണ്​.വരാനിരിക്കുന്ന കോവിഡ്​ വാക്​സി​െൻറ ഫലപ്രാപ്​തി 40 മുതൽ 50​ ശതമാനം വരെയാണെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നതെന്നും ഡോ. ഫരിയാൽ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.