കോവിഡ്​: 3000ത്തിലധികം കുട്ടികൾ രോഗമുക്തരായി

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച 3000ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക്​ രോ​ഗം ഭേ​ദ​മാ​യി. നാ​ലു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള 3165 കു​ട്ടി​ക​ളാ​ണ്​ സെ​പ്​​റ്റം​ബ​ർ 28 വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം രോ​ഗ​ബാ​ധി​ത​രാ​യ​ത്.

ഇ​തി​ൽ 25 പേ​ർ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ഴും അ​സു​ഖ ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. മൊ​ത്തം 924 പേ​രാ​ണ്​ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്. 14 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണം ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. മ​ര​ണ​പ്പെ​ട്ട​വ​രി​ൽ 365 പേ​ർ 15നും 59​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള 559 പേ​രും മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ര​ണ​പ്പെ​ടു​ന്ന​തി​ൽ കൂ​ടു​ത​ലും പു​രു​ഷ​ന്മാ​രാ​ണെ​ന്നും ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു. ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​വ​രി​ൽ 684 പേ​രും പു​രു​ഷ​ന്മാ​രാ​ണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.