മസ്കത്ത്: കോവിഡ് വ്യാപനം തടയാൻ സർക്കാർ കൈക്കൊണ്ട നടപടികളിലും തീരുമാനങ്ങളിലും 95 ശതമാനം സ്വദേശികളും സംതൃപ്തരെന്ന് സർവേ ഫലം. ദേശീയ സ്ഥിതി വിവര കേന്ദ്രമാണ് സ്വദേശികൾക്കായി സർവേ നടത്തിയത്. 94 ശതമാനം പേരും സർക്കാറിെൻറ കോവിഡ് സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പുകളിലും പുറത്തുവിടുന്ന വിവരങ്ങളിലും സംതൃപ്തർ, അല്ലെങ്കിൽ അതീവ സംതൃപ്തർ എന്നാണ് പറഞ്ഞതെന്ന് സർവേ ഫലം പറയുന്നു. മഹാമാരി സംബന്ധിച്ച സർക്കാറിെൻറ ഒൗദ്യോഗിക പ്രസ്താവനകൾ പിന്തുടരാറുണ്ടെന്ന് 89 ശതമാനം പേരും അഭിപ്രായപ്പെട്ടു.
മഹാമാരി സംബന്ധിച്ച് സർക്കാർ പുറത്തുവിടുന്ന ഒൗദ്യോഗിക വിവരങ്ങൾ ഏറ്റവും ഉയർന്ന വിശ്വാസവും ശ്രദ്ധയുമാണ് നൽകുന്നതെന്ന് സർവേയിൽ പെങ്കടുത്ത 76 ശതമാനം പേരും ചൂണ്ടിക്കാട്ടി. 53.4 ശതമാനം പേർക്കും വിവരങ്ങൾക്ക് ടെലിവിഷനാണ് ആശ്രയം. വാട്സ്ആപ്പിലൂടെയാണ് വിവരങ്ങൾ ലഭിക്കുന്നതെന്ന് 46.4 ശതമാനം പേർ പറഞ്ഞു. എന്നാൽ, 14.7 ശതമാനം പേർ മാത്രമാണ് ഒൗദ്യോഗിക അക്കൗണ്ടുകൾ പിന്തുടരുന്നത്. 31 ശതമാനം പേരും അനൗദ്യോഗിക അക്കൗണ്ടുകളാണ് പിന്തുടരുന്നത്. ഇൻസ്റ്റഗ്രാം വഴി വിവരങ്ങൾ തേടുന്നവരിൽ 10.2 ശതമാനം പേരാണ് അനൗദ്യോഗിക അക്കൗണ്ടുകൾ പിന്തുടരുന്നത്.
കോവിഡ് സാമ്പത്തികമായി ബാധിച്ചതായി 19 ശതമാനം പേരും ചൂണ്ടിക്കാട്ടി. ശമ്പളം കുറച്ചതാണ് സാമ്പത്തിക പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടത്. 40 ശതമാനം പേരാണ് തങ്ങളുടെ വേതനം കുറച്ചതായി സർവേയിൽ പറഞ്ഞത്. ദീർഘനാളായി സ്ഥാപനങ്ങൾ അടച്ചിട്ടത് സംരംഭകരെയും ചെറുകിട ബിസിനസുകാരെയും സാമ്പത്തികമായി ബാധിച്ചതായി സർവേ റിപ്പോർട്ടിൽ പറയുന്നു. മസ്കത്തിലാണ് സാമ്പത്തിക ആഘാതം കൂടുതലായി ബാധിച്ചവരുള്ളത്, 24 ശതമാനം. 12 ശതമാനം പേരുള്ള തെക്കൻ ബാത്തിനയാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.