മസ്കത്ത്: രാജ്യത്തെ കോവിഡ് ബാധിതരിൽ 83 ശതമാനവും 15നും 50നുമിടയിൽ പ്രായമുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സൈഫ് അൽ ഹുസ്നി. 66 ശതമാനം രോഗികളും വിദേശികളാണ്. ഇതിൽ 82 ശതമാനവും പുരുഷന്മാരാണെന്നും അൽ ഹുസ്നി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രോഗബാധ ഇതുവരെ പാരമ്യതയിൽ എത്തിയിട്ടില്ല. രോഗപ്പകർച്ചയുടെ തോത് ഉയരുകയാണെങ്കിലും സ്ഥിതി ഗതി സാധാരണ നിലയിലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. നിലവിൽ 72,000ത്തോളം പരിശോധനയാണ് നടത്തിയത്.
111 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 33 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതിൽ 30 പേർക്ക് വെൻറിലേറ്ററിെൻറ പിന്തുണയോടെയാണ് ചികിത്സ നൽകുന്നതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. കോവിഡ് വ്യാപനം തടഞ്ഞു നിർത്തുന്നതിന് സാമൂഹിക അകലം പാലിക്കുക മാത്രമാണ് കാര്യക്ഷമമായ വഴിയെന്നും അൽ ഹുസ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.