മസ്‌കത്ത്​, സലാല വിമാനത്താവളങ്ങൾക്ക് വീണ്ടും കോവിഡ്-സേഫ് ടാഗ്

മ​സ്ക​ത്ത്​: മ​സ്ക​ത്ത്, സ​ലാ​ല എ​യ​ർ​പോ​ർ​ട്ടു​ക​ൾ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ കോ​വി​ഡ്-19 പ്ര​തി​രോ​ധ അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടി. എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ടീ​മി​​ന്‍റെ സ​മ​ഗ്ര​മാ​യ ഓ​ഡി​റ്റി​ന് ശേ​ഷ​മാ​ണ് അ​ക്ര​ഡി​റ്റേ​ഷ​ൻ അ​നു​വ​ദി​ച്ച​ത്.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ​ ന​ൽ​കി​യ​ത്. ഇ​രു എ​യ​ർ​പോ​ർ​ട്ടു​ക​ളു​ടെ​യും അ​ക്ര​ഡി​റ്റേ​ഷ​ൻ അം​ഗീ​കാ​ര​ത്തി​ൽ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്​​സ്​ ​സ​ന്തോ​ഷം അ​റി​യി​ച്ചു. മ​ഹാ​മാ​രി​ക്കാ​ല​ത്ത്​ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ സു​ര​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ്​ സു​പ്ര​ധാ​നാ​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്​ ന​ട​പ്പാ​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ളും എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ ഓ​ഡി​റ്റി​നി​ടെ വി​ല​യി​രു​ത്തു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

മ​സ്‌​ക​ത്ത്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ​യും സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ലെ​യും പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലു​ക​ളി​ലെ വ്യ​ക്തി​ഗ​ത ശു​ചി​ത്വ​സൗ​ക​ര്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും വി​ല​യി​രു​ത്തി. ഏ​യ​ർ​പോ​ർ​ട്ട്​ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള വ്യ​ക്​​തി​ഗ​ത സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള അ​വ​രു​ടെ പ്ര​തി​ബ​ദ്ധ​ത​യും പ​രി​ശോ​ധി​ച്ചാ​ണ്​ എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഇ​രു​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള​ത്. തെ​ർ​മ​ൽ പ​രി​ശോ​ധ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, മാ​സ്​​ക്​ ധ​രി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ, എ​യ​ർ​പോ​ർ​ട്ട് ഹാ​ളു​ക​ളി​ലെ അ​ണു​ന​ശീ​ക​ര​ണം, പൊ​തു​ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ​യും എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി.

Tags:    
News Summary - Covid-safe tag for Muscat and Salalah airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.