മസ്കത്ത്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ദോഫാർ ഗവർണറേറ്റിൽ ശനിയാഴ്ച മുതൽ സമ്പൂർണ രാത്രികാല കർഫ്യൂ. ഇതോടെ വൈകീട്ട് ആറു മുതൽ പുലർച്ച അഞ്ചു വരെ വാഹനങ്ങളിലും അല്ലാതെയും പുറത്തിറങ്ങുന്നതിനും കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും അനുമതിയുണ്ടാകില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കർഫ്യൂ തുടരുമെന്ന് ഉന്നതാധികാര സമിതി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
മഹാമാരി പടരാതിരിക്കാൻ ആവശ്യമെങ്കിൽ സമ്പൂർണ ലോക്ഡൗണടക്കം പരിഗണിക്കുമെന്നും സമിതി അറിയിച്ചു. പകർച്ചവ്യാധിയുടെ വ്യാപനത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി തിരക്കേറിയ സമയങ്ങളിൽ കടകളിലും മാളുകളിലും ജാഗ്രത വേണമെന്നും കൂടുതൽ കർശനമായ തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാവുകയാണെന്നും സുപ്രീം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒമാനിൽ നിലവിൽ രാത്രി ഒമ്പതുമുതൽ പുലർച്ച നാലുവരെ കർഫ്യൂ നിലവിലുണ്ട്. റമദാനിൽ നമസ്കാരങ്ങൾക്കും ഇഫ്താറിനും മറ്റും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രാജ്യത്തിെൻറ പല ഭാഗങ്ങളിലും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കർഫ്യൂ സമയം ദീർഘിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ എടുക്കുന്നത്. ആശുപത്രികളിലെ സൗകര്യങ്ങൾ അപര്യാപ്തമാകുന്ന സാഹചര്യത്തിലേക്ക് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും കൂടുതൽ കർശന നിലപാടിലേക്ക് നീങ്ങാൻ സർക്കാറിനെ പ്രേരിപ്പിക്കുകയാണ്.
മസ്കത്ത്: രാത്രികാല യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർ തങ്ങളുടെ ലൈസൻസ് ൈകയിൽ കരുതണെമന്ന് കൃഷി, ഫിഷറീസ്, ജലസ്രോതസ്സ് മന്ത്രാലയം അറിയിച്ചു. രാത്രി ഒമ്പത് മുതൽ പുലർച്ച രാവിലെ നാലുവരെയാണ് രാത്രികാല ലോക്ഡൗൺ റമദാൻ ഒന്നുമുതൽ നിലവിലുള്ളത്.
മൽസ്യത്തൊഴിലാളികളിൽ വലിയ വിഭാഗം തൊഴിലിനിറങ്ങുന്നതും മത്സ്യം കയറ്റി അയക്കുന്നതും രാത്രിയിലാണ്. യാത്രാവിലക്ക് മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുമെന്ന ആശങ്കക്കിടയാക്കിയിരുന്നു. എന്നാൽ, ലൈസൻസുള്ളവർക്ക് മത്സ്യബന്ധനം തടസ്സപ്പെടില്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാത്രയിൽ മൂന്നു ടൺ അല്ലെങ്കിൽ കൂടുതൽ മത്സ്യം കൊണ്ടുപോകുന്ന ട്രക്കുകൾക്കും സഞ്ചാരവിലക്ക് ബാധകമാകില്ലെന്ന് അധികൃതർ അറിയിച്ചു.
വലിയ വിഭാഗം ജനങ്ങൾ ഉപയോഗപ്പെടുത്തുന്ന ഇൗ മേഖലയിൽ കൊണ്ടുവന്ന ഇളവ് ആശ്വാസകരമാണെന്നാണ് പൊതു വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.